വേനലവധി; തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിൻ

 
22333
തിരുവനന്തപുരം : വേനലവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. മേയ് മാസത്തിലെ മൂന്ന് ബുധനാഴ്‌ചകളിലായി തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചു വ്യാഴാഴ്‌ചകളിൽ വേളാങ്കണ്ണിയിൽ നിന്ന് തിരുവനന്തപുരത്തേക്കുമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം നോർത്ത് - വേളാങ്കണ്ണി എക്‌സ്പ്രസ് സ്പെഷൽ (06031) മേയ് 13, 20, 27 തീയതികളിൽ (ബുധനാഴ്‌ച) രാവിലെ 11ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടും. പിറ്റേന്നു പുലർച്ചെ മൂന്നിന് ട്രെയിൻ വേളാങ്കണ്ണിയിൽ എത്തും. കൊല്ലം (12.30), പുനലൂർ (1.40), ചെങ്കോട്ട (4.50), തെങ്കാശി (5.15) എന്നിങ്ങനെയാണ് പ്രധാന സ്റ്റേഷനുകളിലെ സമയ ക്രമം.

തിരികെയുള്ള വേളാങ്കണ്ണി - തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ് സ്പെഷൽ (06032) മേയ് 14, 21, 28 (വ്യാഴം) തീയതികളിൽ ഉച്ചയ്ക്ക് 12.45ന് വേളാങ്കണ്ണിയിൽനിന്ന് പുറ പ്പെടും. പിറ്റേന്നു പുലർച്ചെ 5.45ന് ട്രെയിൻ തിരുവനന്തപുരം നോർത്തിൽ എത്തും. ഈ ട്രെയിൻ പുലർച്ചെ 1.05 ന് പുനലൂരിലും 2.35 ന് കൊല്ലത്തും എത്തും. വേളാങ്കണ്ണി തീർത്ഥാടകർക്കും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും ഈ പ്രത്യേക സർവീസ് വലിയ ആശ്വാസമാകുമെന്നാണ് റെയിൽവേ അധികൃതരുടെ വിലയിരുത്തൽ.

Tags

Share this story

From Around the Web