സുഡാനിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷം; ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു നേരത്തെ ഭക്ഷണം പോലുമില്ലെന്ന് റിപ്പോർട്ട്

 
2222

ആഭ്യന്തരയുദ്ധം തകർത്ത സുഡാനിൽ പട്ടിണി അതിരൂക്ഷമാകുന്നതായി മുന്നറിയിപ്പ് നൽകി സന്നദ്ധ സംഘടനകൾ. രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് ജീവൻ നിലനിർത്തേണ്ട അവസ്ഥയാണെന്ന് വിവിധ എൻജിഒകൾ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. അന്താരാഷ്ട്ര എൻജിഒകൾ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങളുള്ളത്.

സുഡാനിലെ ജനസംഖ്യയുടെ പകുതിയോളം പേരും (ഏകദേശം 2.5 കോടി ആളുകൾ) അടിയന്തര മാനുഷിക സഹായം ആവശ്യമുള്ളവരാണ്. ഇതിൽ ഭൂരിഭാഗം ആൾക്കാരും കടുത്ത പട്ടിണിയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സൈന്യവും അർദ്ധസൈനിക വിഭാഗമായ ആർഎസ്എഫും തമ്മിലുള്ള പോരാട്ടം കൃഷിയെയും വിതരണ ശൃംഖലയെയും പൂർണ്ണമായും തകർത്തു. ഇത് വിപണിയിൽ ഭക്ഷണസാധനങ്ങളുടെ വില കുത്തനെ ഉയരാൻ കാരണമായി.

മതിയായ ഭക്ഷണമില്ലാത്തതിനാൽ ആയിരക്കണക്കിന് കുട്ടികൾ പോഷകാഹാരക്കുറവ് മൂലം മരണഭീഷണി നേരിടുന്നു. അന്താരാഷ്ട്ര സമൂഹം ഇടപെട്ടില്ലെങ്കിൽ രാജ്യം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്ഷാമത്തിലേക്ക് നീങ്ങുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ ഭക്ഷ്യപ്രതിസന്ധി അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇത് ഇനിയും പടരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

Tags

Share this story

From Around the Web