നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ സുഡാൻ സൈന്യം; വിമതർക്കെതിരെ കനത്ത ആക്രമണം

 
sudan 11111111111111

സുഡാനിലെ കൊർദോഫാൻ, ഡാർഫർ മേഖലകൾ വിമതസേനയിൽ നിന്ന് തിരിച്ചുപിടിക്കാനായി വൻ സൈനികനീക്കം ആരംഭിച്ച് സുഡാൻ സൈന്യം. കഴിഞ്ഞ വർഷം തലസ്ഥാനമായ ഖാർത്തൂം തിരിച്ചുപിടിച്ചതിനേക്കാൾ വലിയ ആസൂത്രണത്തോടെയാണ് സൈന്യം ഇപ്പോൾ മുന്നേറുന്നത്. ഇതിനോടകം തന്നെ വിമതരുടെ നൂറുകണക്കിന് വാഹനങ്ങൾ തകർക്കുകയും അനേകം പോരാളികളെ വധിക്കുകയും ചെയ്തതായി സൈനികവക്താവ് അറിയിച്ചു.

വിമതസേനയുടെ പിടിയിലായിരുന്ന പല പ്രദേശങ്ങളും സൈന്യം ഇതിനോടകം തന്നെ മോചിപ്പിച്ചിട്ടുണ്ട്. ഡ്രോണുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് വിമതരുടെ കേന്ദ്രങ്ങളിൽ കനത്ത പ്രഹരമാണ് സൈന്യം ഏൽപിക്കുന്നത്. മൂന്നു വർഷത്തോളമായി തുടരുന്ന ഈ ആഭ്യന്തരയുദ്ധം മൂലം കോടിക്കണക്കിന് ആളുകളാണ് പട്ടിണിയിലായതെന്ന് അന്താരാഷ്ട്ര സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നു.

യുദ്ധം മൂലം വീടുകൾ ഉപേക്ഷിച്ച് ഓടിപ്പോയ ജനങ്ങൾക്ക് തിരികെവരാനുള്ള സാഹചര്യം ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. തലസ്ഥാനമായ ഖാർത്തൂമിൽ ഭരണം പുനഃസ്ഥാപിച്ചതായും ജനജീവിതം സാധാരണ നിലയിലാക്കാൻ ശ്രമിക്കുന്നതായും പ്രധാനമന്ത്രി കാമിൽ ഇദ്രിസ് പറഞ്ഞു. രാജ്യത്ത് സമാധാനം കൊണ്ടുവരാനുള്ള അവസാനഘട്ട പോരാട്ടത്തിലാണ് തങ്ങളെന്ന് സൈനികവൃത്തങ്ങൾ വ്യക്തമാക്കി.

Tags

Share this story

From Around the Web