വിവിധ രൂപതകളിൽനിന്നുള്ള കുട്ടികളുടെ പ്രതിഭാസംഗമം നടത്തി

 
3444
കാക്കനാട്: സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു. സഭയിലെ വിവിധ രൂപതകളിലെ സൺഡേ സ്കൂ‌ളുകളിൽ പഠിക്കുന്ന കുട്ടികളിൽനിന്നും മാതൃകാപരമായി വിശ്വാസപരിശീലനം നേടുന്നവരെ സഭാതലത്തിൽ ആദരിക്കുന്നതിനുള്ള വേദിയാണ് പ്രതിഭാസംഗമം.

ഈശോമിശിഹായിലുള്ള വിശ്വാസത്തിൽ ആഴപ്പെടുക, സഭയോടുള്ള സ്നേഹത്തിൽ വളരുക, സീറോ മലബാർ സഭാംഗങ്ങളെന്ന നിലയിലുള്ള ക്രൈസ്തവ വ്യക്തിത്വത്തിന്റെ പ്രധാന്യം തിരിച്ചറിയുക, സഭയെന്ന നിലയിൽ ഒന്നിച്ചു വളരുക എന്നീ ലക്ഷ്യങ്ങലോടെയാണ് എല്ലാവർഷവും സഭാസ്ഥാനത്തുവച്ചു ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. സീറോ മലബാർ കാറ്റക്കെറ്റിക്കൽ കമ്മീഷൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സംഗമത്തിൽവെച്ച് സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ റഫേൽ തട്ടിൽ പ്രതിഭകളെ ആദരിച്ചു.

കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ, കമ്മീഷൻ അംഗം മാർ പോൾ ആലപ്പാട്ട് എന്നിവർ കുട്ടികളുമായി സംവദിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ. ജോഷി പാണംപറമ്പിൽ അസി. സെക്രട്ടറി ഫാ. ജോസഫ് കല്ലറയ്ക്കൽ ഫാ.മനു എം എസ് റ്റി. സി. ജിസ്ലെറ്റ് എം എസ് ജെ, സി. ഡിവീന, ജെബിൻ, സച്ചിൻ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. വിവിധ രൂപതകളിൽനിന്നായി പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന അറുപതിൽപരം കുട്ടികൾ പങ്കെടുത്തു. വിവിധ മേഖലകളിൽ പ്രഗത്ഭരായ വ്യക്തികൾ ക്ലാസ്സുകൾക്കു നേതൃത്വം നൽകി.

Tags

Share this story

From Around the Web