കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച വിദ്യാർഥിനി പുതുജീവൻ നൽകുന്നത് നാലു പേർക്ക്; ഒരു വൃക്ക തിരുവനന്തപുരത്ത് എത്തിച്ചത് യാത്രാ വിമാനത്തിൽ
Jan 15, 2026, 12:35 IST
കണ്ണൂർ: സ്കൂൾ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് മരിച്ച പ്ലസ്ടു വിദ്യാർഥിനിയുടെ അവയവങ്ങൾ ദാനം ചെയ്തു. പയ്യാവൂർ ഇരുഡ് സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി വിദ്യാർഥിനിയായ അയോണ മോൻസണിന്‍റെ(17) അവയവങ്ങൾ നാലു പേർക്കാണ് ദാനം ചെയ്തത്.കരൾ, കോർണിയ, രണ്ട് വൃക്കകൾ എന്നിവയാണ് ദാനം ചെയ്തത്.
കെട്ടിടത്തിൽ നിന്ന് വീണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അയോണ ഇന്നലെ രാത്രിയോടെയാണ് മസ്തിഷ്ക മരണത്തിന് കീഴടങ്ങിയത്. തുടർന്ന് ബന്ധുക്കൾ അവയവ ദാനത്തിന് സമ്മതമറിയിക്കുകയായിരുന്നു.
കണ്ണൂരും കോഴിക്കോടും തിരുവനന്തപുരത്തും ഉള്ളവർക്കാണ് അവയവങ്ങൾ ദാനം ചെയ്യുന്നത്. യാത്രാ വിമാനം വഴിയാണ് വൃക്കകൾ തിരുവനന്തപുരത്തെത്തിച്ചത്. മാറ്റൊരു വൃക്കയും കരളും കോഴിക്കോട് ചികിത്സയിലുള്ളവർക്കും കോർണിയ തലശ്ശേരിയിൽ ചികിത്സയിലുള്ള ആൾക്കും നൽകി.