കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കന്യാസ്ത്രീകള വിട്ടയയ്ക്കും വരെ പ്രക്ഷോഭം. കോട്ടയത്ത് കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി

 
2w222

കോട്ടയം: തുടരെ എഫ്.ഐ.ആറുകൾ മാറ്റി മാറ്റി ജാമ്യം ലഭിക്കാത്ത വിധം കേസുമായി മുന്നോട്ടു കൊണ്ടു പോയി തുറങ്കലിൽ അടച്ച് ചത്തീസ്ഘഢിൽ ആതുര സേവകരായ കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് വർഗ്ഗീയ ഭരണകൂട ഭീകരതയാണെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം ആരോപിച്ചു.

കന്യാസ്ത്രീകളെ വിട്ടയ്ക്കും വരെ പ്രക്ഷോഭം നടത്തുമെന്ന് ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.
കന്യാസ്ത്രീകൾക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് കോട്ടയത്ത് നടത്തിയ പ്രതിഷേധയോഗവും പന്തം കൊളുത്തി പ്രകടനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചത്തീസ്ഘട്ടിലെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് വിഷയത്തിൽ ഇടപെടുവാൻ കൂട്ടാക്കുന്നില്ല എന്ന് യോഗം ആരോപിച്ചു.ന്യൂനപക്ഷ സമൂഹത്തെ അടിച്ചമർത്തുവാൻ ഭരണകൂടം നേരിട്ട് ഇടപെടുകയാണെന്ന് യോഗം ചൂണ്ടികാട്ടി.

ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സിറിയക്ക് ചാഴികാടൻ, സഖറിയാസ് കുതിരവേലി, ലാലിച്ചൻ കുന്നിപറമ്പിൽ, ജോജി കുറത്തിയാടൻ, ജോസ് ഇടവഴിക്കൽ, ജോസഫ് ചാമക്കാല, ബ്രൈറ്റ് വട്ട നിരപ്പേൽ, ഡിനു ചാക്കോ, എ.എം.മാത്യു., ഐസക് പ്ലാപ്പള്ളി, വി ജി.എം തോമസ്, മാലേത്ത് പ്രതാപചന്ദ്രൻ ,ബിറ്റു വൃന്താവൻ, സാജൻ തൊടുക എന്നിവർ പ്രസംഗിച്ചു.

Tags

Share this story

From Around the Web