'കേരളത്തിൽ ക്രൈസ്തവരുടെ തോളിൽ കൈയിട്ട് നിൽക്കുന്നു; ബിജെപിയുടെ മറുകൈ എവിടെയാണെന്ന് മനസിലാകാത്തവരുണ്ട്'; കേസരിക്കെതിരെ ദീപിക
 

 
333

കൊച്ചി: ക്രൈസ്തവ വിഭാഗത്തിനെതിരായ ലേഖനത്തിൽ ആര്‍എസ്എസ് വാരിക കേസരിക്കെതിരെ ദീപിക . മതപരിവർത്തനാരോപണ ലേഖനത്തിന് ഒടുവിൽ തനിനിറം പുറത്തുവന്നു. കേരളത്തിൽ ക്രൈസ്തവരുടെ തോളിലേക്ക് കൈനീട്ടി നിൽക്കുന്ന ബിജെപിയുടെ മറുകൈ എവിടെയാണെന്ന് മനസ്സിലാകാത്തവർക്ക് മതരാഷ്ട്ര മനുസ്മൃതി സ്വപ്നങ്ങൾ തുടരാം.

ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടേണ്ട എന്ന തലക്കെട്ടിലാണ് ദീപികയുടെ മുഖപത്രം. ഭരണഘടനയെ വേണ്ടിവന്നാൽ മാറ്റി എഴുതണം എന്നാണ് ലേഖനത്തിന്‍റെ അവസാനവാക്യം സ്വാതന്ത്ര്യ സമരത്തിൽ മാറിനിന്ന് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കൽ യന്ത്രത്തിന് എണ്ണയിട്ടു കൊടുത്ത വർഗീയ പ്രസ്ഥാനം ഇപ്പോഴും അതേ പണി തുടരുന്നു.

ലേഖനത്തിൽ ഉടനീളം വ്യാജ വിവരങ്ങളും നുണകളും ആണുള്ളത്. കേരളത്തിൽ മാത്രം ക്രൈസ്തവരെ തുല്യ പൗരന്മാരായി കാണുന്ന ബിജെപി ഇതിന് മറുപടി പറയണം. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ബിജെപി സംസ്ഥാനങ്ങൾ പാസാക്കുന്ന മതപരിവർത്തന നിരോധന നിയമങ്ങളുടെ ഭരണഘടന സാധുത ചോദ്യം ചെയ്യണമെന്നും ദീപിക മുഖപത്രത്തിൽ പറയുന്നു.

'ആഗോളമതപരിവർത്തനത്തിൻ്റെ നാൾവഴികൾ' എന്ന ലേഖനം ഇഴഞ്ഞ് അവസാന വരിക ളിലെത്തിയപ്പോഴാണ് വിഷദംശനം: "വേണ്ടിവന്നാൽ ഭരണഘടന ഭേദഗതി ചെയ്യണം". അ താണു കാര്യം.

ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം. കേരളത്തിൽ ക്രൈസ്തവരുടെ തോളിലേക്കു കൈ നീട്ടി നിൽക്കുന്ന ബിജെപിയുടെ മറുകൈ എവിടെയാണെന്നു മനസിലാകാത്തവർക്കും മനസിലായില്ലെന്നു നടിക്കുന്ന ഇടനിലക്കാർക്കും മതരാഷ്ട്ര-മനുസ്മൃതി സ്വപ്നങ്ങൾ തുടരാം.

മറ്റുള്ളവർ സ്വാതന്ത്ര്യസമര-ദേശസ്നേഹ പൈതൃക ത്തിൽ ഉരുത്തിരിഞ്ഞ ഇന്ത്യൻ ഭരണഘടനയെ കൈവിടില്ല. ഘർ വാപ്പസിക്കാരുടെ മതപ രിവർത്തന നിരോധന ബില്ലുകളുടെ ഭരണഘടനാവിരുദ്ധത ചോദ്യം ചെയ്യപ്പെടണമെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Tags

Share this story

From Around the Web