ശ്രീനിവാസന്‍റെ മൃതദേഹം ഉച്ചക്ക് ഒരു മണി മുതൽ മൂന്ന് മണി വരെ ടൗൺഹാളിൽ; സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക്
കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസന്‍റെ സംസ്കാരം നാളെ ഉദയംപേരൂരിലെ വീട്ടുവളപ്പിൽ. മൃതദേഹം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് മൂന്നു മണിയോടെ പൊതുദർശനം പൂർത്തിയാക്കിയ ശേഷം ഉദയംപേരൂരിലെ വീട്ടിലേക്ക് മൃതദേഹം തിരികെ എത്തിക്കും. സംസ്ഥാന സർക്കാറിന്‍റെ ഔദ്യോഗിക ബഹുമതികളോടെ നാളെ രാവിലെ പത്തിന് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും.
തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ നിന്ന് 10 മണിയോടെയാണ് മൃതദേഹം ഉദയംപേരൂരിലെ വീട്ടിലെത്തിച്ചത്. പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സിനിമ, രാഷ്ട്രീയ മേഖലയിലെ പ്രമുഖകരും പ്രദേശവാസികളും ആദരാഞ്ജലി അർപ്പിച്ചു.
മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശ്രീനിവാസന്‍റെ അന്ത്യം സംഭവിച്ചത് ഇന്ന് രാവിലെ എട്ടരയോടെ. ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴിക്ക് അസുഖം മൂർഛിക്കുകയായിരുന്നു. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളുമാണ് ഒപ്പമുണ്ടായിരുന്നത്.