ഇരു കൊറിയകളുടെയും ഐക്യത്തിനുള്ള ആഹ്വാനവുമായി ദക്ഷിണകൊറിയന്‍ സഭ
 

 
www

ഇരു കൊറിയകളുടെയും ഐക്യത്തിനുള്ള ആഹ്വാനവുമായി ദക്ഷിണകൊറിയന്‍ സഭ.’കൊറിയന്‍ ജനതയുടെ അനുരഞ്ജനത്തിനും ഐക്യത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനാദിന’ത്തോടനുബന്ധിച്ചാണ് ഈ ആഹ്വാനം.

പ്രാര്‍ത്ഥനാദിനം  ആചരിക്കുന്നതിനായി മിയോങ്ഡോംഗ് കത്തീഡ്രലില്‍ ആയിരത്തിലധികം വിശ്വാസികള്‍ ഒത്തുകൂടി. കൊറിയന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ വാര്‍ഷികമായ ജൂണ്‍ 25 നോട് അടുത്ത് വരുന്ന ഞായറാഴ്ചയാണ് പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നത്.

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള ദീര്‍ഘകാല വിഭജനം ശത്രുതയ്ക്കും അകല്‍ച്ചയ്ക്കും കാരണമായതായി സോളിലെ ആര്‍ച്ചുബിഷപ് പീറ്റര്‍ ചുങ് സൂണ്‍-തൈക്ക് പറഞ്ഞു. 80 വര്‍ഷത്തിലേറെയായി  കൊറിയ വിഭജിക്കപ്പെട്ടിരിക്കുന്നു.

നിരന്തരമായ പിരിമുറുക്കത്തിനും ഏറ്റുമുട്ടലിനും ഇടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ന്നു.

ദക്ഷിണ കൊറിയയില്‍, നിസംഗത വളര്‍ന്നുവരികയാണ്, ആളുകള്‍ ചോദിക്കുന്നു, ‘നമ്മള്‍ എന്തിനാണ് വടക്കന്‍ ജനതയെക്കുറിച്ച് ആശങ്കപ്പെടേണ്ടത്?’. എന്നാല്‍ നമ്മള്‍ ഒരു കൊറിയന്‍ ജനതയാണെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു.

Tags

Share this story

From Around the Web