മുട്ട പഫ്‌സിനുള്ളിൽ പാമ്പ്; ഉരുണ്ടു കളിച്ച് ബേക്കറി ഉടമ, പൊലീസിൽ പരാതി നൽകി യുവതി
Aug 13, 2025, 14:28 IST

തെലങ്കാന: ബേക്കറിയിൽ നിന്നും വാങ്ങിയ മുട്ട പഫ്‌സിൽ പാമ്പിനെ കിട്ടയതായി പരാതി. ജാഡ്‌ചെർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയിൽ നിന്നും വാങ്ങിയ മുട്ട പഫ്‌സിലാണ് പാമ്പിനെ കണ്ടെത്തിയത്.
ബേക്കറിയിൽ നിന്ന് ഭക്ഷണം വാങ്ങാനെത്തിയ സ്ത്രീക്കാണ് പാമ്പിനെ കിട്ടിയത്. ഭക്ഷണം വാങ്ങി വീട്ടിലെത്തിയതിന് പിന്നാലെ കുട്ടികളോടൊപ്പം കഴിക്കാൻ തുടങ്ങിയപ്പോഴാണ് പഫ്സിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത്.
ഉടനെ ബേക്കറിയിലെത്തിയെങ്കിലും ഉടമ കാര്യമായി ഒന്നും പ്രതികരിക്കുകയോ, പ്രശ്നം ഗൗരവതരമായി എടുക്കുകയോ ചെയ്തില്ല. ഇതിനെത്തുടർന്ന് ജാഡ്‌ചെർല പൊലീസ് സ്റ്റേഷനിൽ എത്തി യുവതി പരാതി നൽകുകയായിരുന്നു.