'യുഡിഎഫ് ചോര്‍ ഹേ' എന്ന് ശിവൻകുട്ടി; സഭയിൽ കയ്യാങ്കളി, പ്രതിപക്ഷം ഇറങ്ങിപ്പോയി

 
33

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ ഇന്നും പ്രക്ഷുബ്ധമായി. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ എംഎൽഎമാരെ തടയാൻ വാച്ച് ആൻഡ് വാർഡർമാരെ നിരത്തിയിരുന്നു.

ഗ്യാലറിയിലിരിക്കുന്നത് കുട്ടികളാണെന്നും നിങ്ങളുടെ കോപ്രായം കുട്ടികൾ കാണുന്നുണ്ടെന്നും സ്പീക്കർ പ്രതിപക്ഷത്തോട് പറഞ്ഞു. സ്പീക്കറുടെ മുഖം കാണാൻ കഴിയുന്നുണ്ടെന്നും പ്രതിപക്ഷ പ്രതിഷേധത്തെ തടയാൻ കഴിഞ്ഞെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

യുഡിഎഫിലും കള്ളന്മാർ ഉണ്ടെന്ന് ആരോപിച്ച വിദ്യാഭ്യാസമന്ത്രി സഭയിൽ 'യുഡിഎഫ് ചോർ ഹേ' എന്ന് മുദ്രാവാക്യ വിളിച്ചു. മന്ത്രി ശിവൻകുട്ടിയുടെ പഴയ സഭപ്രതിഷേധ ദൃശ്യങ്ങൾ പ്രതിപക്ഷ ഉയർത്തി. ഇതിന് പിന്നാലെ മന്ത്രിമാരും ഭരണ എംഎൽഎമാരും സഭനടുത്തളത്തിൽ എത്തിയതോടെ കാര്യങ്ങൾ കയ്യാങ്കളിയിലെത്തി. സഭ താത്കാലികമായി നിർത്തിവെച്ചു.

പ്രതിപക്ഷ പ്രതിഷേധം അതിരുവിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്പീക്കറുടെ മുഖം മറച്ച പ്രതിഷേധം ഇതാദ്യമാണ്. പലതരം പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. സ്പീക്കറുടെ നിലപാടിനെ അഭിനന്ദിക്കുന്നു.

സ്പീക്കർ സമവായത്തിന് ശ്രമിച്ചു. കക്ഷി നേതാക്കളുടെ ചർച്ചയിൽ ഭരണനിര പങ്കെടുത്തു. സ്പീക്കറുടെ ഓഫീസിൽ നിന്ന് വിളിച്ചപ്പോഴാണ് പ്രതിപക്ഷം വരുന്നില്ലെന്ന് അറിഞ്ഞത്. എന്തിനും മറുപടി പറയാൻ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്തിനാണ് വാച്ച് ആൻഡ് വാര്‍ഡിിനെ ആക്രമിക്കാൻ ശ്രമിച്ചതെന്ന് പിണറായി ചോദിച്ചു.അവരും മനുഷ്യരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags

Share this story

From Around the Web