സിസ്റ്റര്‍ മേരി ബനീഞ്ജയുടെ കാവ്യലോകം; പിഒസിയില്‍ 15ന് സെമിനാര്‍
Jul 11, 2025, 12:33 IST

കൊച്ചി: സിസ്റ്റര്‍ മേരി ബനീഞ്ജയുടെ കാവ്യലോകം എന്ന വിഷയത്തില്‍ കെസിബിസി മീഡീയ കമ്മീഷന്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ പാലാരിവട്ടം പിഒസിയില്‍ ജൂലൈ 15ന് വൈകുന്നേരം അഞ്ചിന് നടക്കും.
സാഹിത്യ നിരൂപക ഡോ. രതിമേനോന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും.
ഡോ. മാത്യു ഇലഞ്ഞി, പ്രഫ. വി.ജി തമ്പി, ഡോ. സിസ്റ്റര്‍ നോയേല്‍ റോസ് എന്നിവര്‍ പ്രസംഗിക്കും.