സിസ്റ്റർ ആൻസി മരിയ പാറകുളങ്ങര അന്തരിച്ചു; സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പൈക സെൻ്റ് ജോസഫ് പള്ളിയിൽ
 

 
2222

പാലാ: എസ്.എ.ബി.എസ് (S.A.B.S) സഭയുടെ പൈക ആരാധനാ മഠാംഗമായ സിസ്റ്റർ ആൻസി മരിയ പാറകുളങ്ങര (86) അന്തരിച്ചു. തോടനാൽ സ്വദേശിയായ സിസ്റ്റർ ശനിയാഴ്ച ഉച്ചയ്ക്ക് 12.15-ഓടെയാണ് കർത്താവിൽ നിദ്രപ്രാപിച്ചത്. സഭയുടെ വിവിധ ഭവനങ്ങളിൽ ദീർഘകാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയായിരുന്നു സിസ്റ്റർ ആൻസി മരിയ.

സിസ്റ്ററുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന് (ഞായർ, 19-04-2026) ഉച്ചയ്ക്ക് 1.30-ന് പൈക മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കും. തുടർന്ന് ഭൗതികശരീരം പൈക സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

പ്രിയപ്പെട്ട ആൻസി മരിയമ്മയോടുള്ള സ്നേഹസൂചകമായി അന്തിമകർമ്മങ്ങളിൽ സംബന്ധിക്കുന്നതിനും പ്രാർത്ഥനകളിൽ പങ്കുചേരുന്നതിനും വിശ്വാസികൾ എത്തിച്ചേരണമെന്ന് പാലാ ക്രൈസ്റ്റ് ഹാൾ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മരീന ഞാറക്കാട്ടിൽ അറിയിച്ചു. സഭാ പ്രവർത്തനങ്ങളിലും സാമൂഹിക സേവന രംഗത്തും സജീവമായിരുന്ന സിസ്റ്ററുടെ വേർപാടിൽ അനുശോചനങ്ങൾ പ്രവഹിക്കുകയാണ്.

Tags

Share this story

From Around the Web