ബി.എ മലയാളത്തില്‍ ഒന്നാം റാങ്കിന്റെ തിളക്കവുമായി സിസ്റ്റര്‍ അലീന ജോസഫ് എഫ്.സി.സി
 

 
1111
മാനന്തവാടി: കാലിക്കട്ട് സര്‍വകലാശാലയുടെ ബി.എ മലയാളത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി സിസ്റ്റര്‍ അലീന ജോസഫ് എഫ്.സി.സി. ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളജില്‍ നിന്നാണ് സിസ്റ്റര്‍ അലീന മലയാളം ബിരുദ പഠനം പൂര്‍ത്തിയാക്കിയത്.

മാനന്തവാടി രൂപതയിലെ താളിപ്പാടം സെന്റ് ജോസഫ് ദേവാലയമാണ് മാതൃ ഇടവക. നടുപ്പറമ്പില്‍ ജോസഫ്-ജൂലി ദമ്പതികളുടെ മകളാണ് സിസ്റ്റര്‍ അലീന. സിസ്റ്റര്‍ ടീന എഫ്.സി.സി, ഡോണ, ജിയോണ്‍ എന്നിവരാണ് സഹോദരങ്ങള്‍.

സിസ്റ്റര്‍ അലീനയുടെ ഈ നേട്ടം ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിനും മാനന്തവാടി രൂപതയ്ക്കും അഭിമാനമായി മാറി.
 

Tags

Share this story

From Around the Web