ക്രൈസ്തവ വേട്ടയ്ക്കെതിരെ റാഞ്ചിയില്‍ നിശബ്ദ പ്രതിഷേധ റാലി
Updated: Aug 18, 2025, 14:10 IST

റാഞ്ചി: ഛത്തീസ്ഗഡിൽ വ്യാജ മതപരിവർത്തന ആരോപണം ഉന്നയിച്ച് കത്തോലിക്ക സന്യാസിനികളെ വേട്ടയാടിയ സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. ഇന്നലെ ഞായറാഴ്ച റാഞ്ചിയിലെ ക്രൈസ്തവ സമൂഹം നിശബ്ദ റാലി സംഘടിപ്പിച്ചു.
ഓൾ ചർച്ചസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ വൈദികരും സന്യസ്തരും അല്‍മായരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
റാഞ്ചിയുടെ വിവിധ വിഭാഗങ്ങളിൽ നിന്നു എത്തിയ ആളുകൾ മാർച്ചിൽ പങ്കെടുത്തിരിന്നു. പ്രാര്‍ത്ഥനയ്ക്കു ശേഷം പ്ലക്കാർഡുകളും ബാനറുകളും പിടിച്ച് പ്രധാന റോഡിലൂടെ, ആൽബർട്ട് എക്ക ചൗക്കിലൂടെ നിശബ്ദമായി നടന്നായിരിന്നു പ്രതിഷേധ റാലി.