യുഎസിലെ മിഷിഗണില്‍ ദൈവാലയത്തിന് പുറത്ത് വെടിവയ്പ്പ് ; അക്രമിയെ വധിച്ചതിനാല്‍ കൂട്ടക്കുരുതി ഒഴിവായി

മിഷിഗണിലെ വെയ് ന്‍ നഗരത്തിലുള്ള ക്രോസ്പോയിന്റ് കമ്മ്യൂണിറ്റി ദൈവാലയത്തിന് പുറത്ത് വെടിവയ്പ്പ് നടത്തിയ അക്രമിയെ വധിച്ചതിനാല്‍ കൂട്ടക്കുരുതി ഒഴിവായതായി വ്യക്തമാക്കി മിഷിഗന്‍ പോലീസ്.
ഞായറാഴ്ച വിശ്വാസികള്‍ നിറഞ്ഞ മിഷിഗണ്‍ പള്ളിക്ക് പുറത്ത് വെടിയുതിര്‍ത്ത അക്രമിയെ ആദ്യം പള്ളിയിലെത്തിയ ഒരു വാഹനം ഇടിച്ചു വീഴ്ത്തുകയും തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ വെടിവച്ച് അക്രമിയെ വധിക്കുകയുമായിരുന്നു. ഇത് ഒരു ‘മാസ് ഷൂട്ടിംഗ്’ ഒഴിവാക്കിയെന്ന് പോലീസ് പറഞ്ഞു.
വെയ്നിലെ ക്രോസ്പോയിന്റ് കമ്മ്യൂണിറ്റി പള്ളിയില്‍ പ്രഭാതത്തില്‍ എത്തിയ തോക്കുധാരി റൈഫിളും ഹാന്‍ഡ്ഗണുമായി കാറില്‍ നിന്ന് പുറത്തിറങ്ങി പള്ളിക്ക് സമീപം എത്തി വെടി ഉതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ ഒരാളുടെ കാലില്‍ പരിക്കേറ്റു.
പ്രതി 31 വയസ്സുള്ള വെളുത്ത വര്‍ഗക്കാരനായ പുരുഷനാണെന്നും പള്ളിയുമായി യാതൊരു ബന്ധവുമില്ലെന്നും പോലീസ് പറഞ്ഞു. പ്രതിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ മാനസികാരോഗ്യനിലയെക്കുറിച്ച് സംശയമുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Share: