അമേരിക്കയിലെ കെന്‍റക്കിയില്‍ പളളിയില്‍ വെടിവെയ്പ്പ് ; രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു

 
www

വാഷിങ്ടൺ: അമേരിക്കയിലെ കെന്‍റക്കിയില്‍ പളളിയില്‍ വെടിവെയ്പ്പ്. രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. ലെക്സിംഗ്ടണിലെ റിച്ച്മണ്ട് റോഡ് ബാപ്റ്റിസ്റ്റ് പള്ളിയിലാണ് സംഭവം. ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥരടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു.

സംഭവത്തിൽ പൊലീസിന്റെ പ്രത്യാക്രമണത്തിൽ അക്രമി കൊല്ലപ്പെട്ടു. അതേസമയം പള്ളിയിലെ ആക്രമണ കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അക്രമകാരി കെന്റക്കിയിലെ വിമാനത്താവളത്തിന് സമീപം വെടിവയ്പ്പ് നടത്തിയ ശേഷം അടുത്തുള്ള പള്ളിയിലേക്ക് എത്തുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

Tags

Share this story

From Around the Web