അവൾക്ക് ആഢംബര ജീവിതം നയിക്കണം, ധിക്കാരകരമായാണ് പെരുമാറുന്നത്- കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്
 

 
MURDER

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കൊലപാതകവിവരം പ്രതി ഫേസ്ബുക്കിൽ പങ്കുവെച്ചു. തുടര്‍ന്ന് പ്രതി ഐസക് പുനലൂർ പൊലീസിൽ കീഴടങ്ങി.

കൊല്ലം പുനലൂരിരിലാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് വിവരം. ഭര്‍ത്താവിന്‍റെ ശല്യം കാരണം ശാലിനി അമ്മയോടൊപ്പമാണ് താമസം. ഒരു സ്കൂളില്‍ ആയയായി ജോലി ചെയ്യുകയായിരുന്നു ഇവര്‍. രാവിലെ ജോലിക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് കൊലപാതകം നടത്തിയത്. ഈ സമയത്ത് ശാലിനിയുടെ കൂടെ രണ്ടു മക്കളില്‍ ഒരാൾ ഉണ്ടായിരുന്നു. കുട്ടി നിലവിളിച്ചതോടെ പരിസരവാസികൾ ഓടിയെത്തുകയും പൊലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു.

‘ഞാന്‍ എന്‍റെ ഭാര്യയെ കൊന്നുകളഞ്ഞു. അതിന്‍റെ കാരണം വീട്ടില്‍ ഇരുന്ന സ്വര്‍ണം എടുത്ത് പണയം വെച്ചതും ഞാന്‍ പറഞ്ഞതു പോലെ കേൾക്കാതെ ഇരുന്നതുമാണ്. എനിക്ക് രണ്ട് മക്കളാണ്. ഒരാൾ ക്യാന്‍സര്‍ രോഗിയാണ്. അവൾക്ക് ആഢംബര ജീവിതം നയിക്കണം. അതുകൊണ്ട് അവൾ അവളുടെ അമ്മയുടെ കൂടെയാണ് താമസിക്കുന്നത്. ധിക്കാരകരമായാണ് പെരുമാറുന്നത്. ജോലിക്ക് പലയിടത്തായി മാറിമാറ പോകുന്നു. അതിന്‍റെ ആവശ്യം എന്‍റെ ഭാര്യക്കില്ല’ എന്നും പ്രതി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

Tags

Share this story

From Around the Web