ശശി തരൂരിന്റെ മുഖ്യമന്ത്രി സര്‍വേയില്‍ ട്വിസ്റ്റ്, സര്‍വേ കമ്പനിക്കും തരൂരിനും തമ്മില്‍ ബന്ധമെന്ന് കണ്ടെത്തല്‍
 

 
www

കേരള മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് കാണിച്ച് രംഗത്തെത്തിയ ശശി തരൂരിന്റെ സര്‍വേയില്‍ ട്വിസ്റ്റ്. സര്‍വേ നടത്തിയ കമ്പനിക്കും ശശി തരൂരിനും തമ്മില്‍ ബന്ധം.

ശശി തരൂരിന്റെ വെബ്‌സൈറ്റും സര്‍വേ തയ്യാറാക്കിയ വോട്ട് വൈബ്.ഇന്‍ എന്ന ഡൊമൈനും എന്‍ഡ്യൂറന്‍സ് ഡൊമൈന്‍ ടെക്‌നോളജി  എന്ന കമ്പനിയുടേതെന്ന് കണ്ടെത്തൽ.

മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എന്‍ഡ്യൂറന്‍സ് ഡൊമൈന്‍ ടെക്‌നോളജി. 2014 ഫെബ്രുവരി 24നാണ് ശശി തരൂരിന്റെ ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തത്. 2025 മാര്‍ച്ച് മൂന്നിനാണ് വോട്ട് വൈബ് എന്ന ഡൊമൈനും രജിസ്റ്റര്‍ ചെയ്തത്.

തരൂർ സർവേ ഫലം എക്സിൽ പങ്കുവച്ച ഉടൻ തന്നെ ഇത് തരൂരിന് വേണ്ടി ചെയ്ത സർവേ ആണെന്ന് നേതാക്കൾ ആരോപിച്ചിരുന്നു. സർവേ സാമ്പിളുകൾ എങ്ങനെ കണ്ടെത്തിയെന്ന് പോലും വ്യകതമായിരുന്നില്ല.

മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് തരൂർ ഘടക കക്ഷികളെ അടക്കം നേരത്തേ കണ്ടിരുന്നു. ലീഗിന്റെ അടക്കം പ്രധാന പരിപാടികളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. പ്രകാരം 24.2 % പേർ കെ കെ ശൈലജയെയും 17.5% പേർ പിണറായി വിജയനെയും 15.4 % പേർ വി.ഡി. സതീശനെയും പിന്തുണക്കുന്നു എന്നും പറഞ്ഞിരുന്നു.

വിഭാഗീയത രൂക്ഷമായ യുഡിഫിനെ നയിക്കാന്‍ 2026ല്‍ തരൂര്‍ യോഗ്യനാണെന്ന കേരള വോട്ട് വൈബ് സര്‍വേഫലമാണ് ശശി തരൂര്‍ എക്‌സില്‍ പങ്കുവെച്ചത്. മുന്‍ യുഎന്‍ വക്താവായ ഇ. ഡി. മാത്യുവിന്റെ എക്‌സ് പോസ്റ്റാണ് ശശി തരൂര്‍ ഷെയര്‍ ചെയ്തത്.

Tags

Share this story

From Around the Web