ഷാര്‍ജ സെന്റ് മൈക്കിള്‍സ് ദൈവാലയത്തില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് ഓര്‍മപ്പെരുനാള്‍ 12ന്
Jul 11, 2025, 13:52 IST

ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ 72-ാം ഓര്‍മ്മപ്പെരുന്നാള്‍ ഷാര്‍ജ സെന്റ് മൈക്കിള്‍സ് കത്തോലിക്ക ദൈവാലയത്തില്‍ ജൂലൈ 12 ശനിയാഴ്ച നടക്കും.
വൈകുന്നേരം 7.45 ന് സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ സമീപത്തുനിന്നും ആരംഭിക്കുന്ന പദയാത്രയെ ഗ്രോട്ടോയുടെ മുന്നില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭാ ഗള്‍ഫ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോണ്‍ തുണ്ടിയത്ത് കോര്‍ എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ സ്വീകരിക്കുകയും തുടര്‍ന്ന് ദൈവാലയത്തിലേക്ക് പദയാത്ര നടത്തുകയും ചെയ്യും.
ഇടവക വികാരി ഫാ. സവരിമുത്തു ആന്റണി, ഫാ. ജോണ്‍ തുണ്ടിയത്ത് കോര്‍ എപ്പിസ്‌കോപ്പ, സെന്റ് മൈക്കിള്‍സ് സഹവികാരി ഫാ. ജോസ് അലക്‌സാണ്ടര്‍ എന്നിവര്‍ ചേര്‍ന്ന് പദയാത്രയെ ദൈവാലയത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് ആഘോഷമായ വി. മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പിക്കും.