കഴിവുകൾ, സമയം, അനുകമ്പ എന്നിവ മറ്റുള്ളവരുടെ നന്മയ്ക്കായി പങ്കുവയ്ക്കുക: ലെയോ പതിനാലാമൻ പാപ്പ

 
leo kurabana

ഭൗതികസ്വത്തുക്കൾ മാത്രമല്ല, നമ്മുടെ കഴിവുകൾ, സമയം, അനുകമ്പ എന്നിവയും മറ്റുള്ളവരുടെ നന്മയ്ക്കായി പങ്കുവയ്ക്കാൻ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ. ആഗസ്റ്റ് പത്തിനു നടന്ന ആഞ്ചലൂസ് പ്രസംഗത്തിലാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്. ലൂക്കാ 12: 32-48-ൽ നിന്നുള്ള സുവിശേഷവായനയെ അടിസ്ഥാനമാക്കിയായിരുന്നു പാപ്പയുടെ സന്ദേശം.

“ദൈവത്തിൽനിന്നു ലഭിച്ച ദാനങ്ങൾ മറ്റുള്ളവരുടെ – പ്രത്യേകിച്ച് ഏറ്റവും ആവശ്യമുള്ളവരുടെ – നന്മയ്ക്കായി ഉദാരമായി ഉപയോഗിക്കണം. ഭൗതികസ്വത്തുക്കൾ പങ്കിടുക മാത്രമല്ല, നമ്മുടെ കഴിവുകൾ, സമയം, സാന്നിധ്യം, സഹാനുഭൂതി എന്നിവയെ ഉപയോഗപ്പെടുത്തുക എന്നതാണ് പ്രധാനം. ഓരോ വ്യക്തിയും ദൈവത്തിന്റെ പദ്ധതിയിൽ അതുല്യവും വിലമതിക്കാനാവാത്തതുമായ നന്മയാണ്. അവ നല്ല രീതിയിൽ വിനിയോഗിച്ചില്ലെങ്കിൽ അതിന്റെ മൂല്യം നഷ്ടപ്പെടും” – പാപ്പ മുന്നറിയിപ്പ് നൽകി.

Tags

Share this story

From Around the Web