വേടനെതിരായ പീഡന പരാതി; രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ചശേഷം തുടർനടപടിയിലേക്ക് കടക്കാൻ പൊലീസ്
Aug 1, 2025, 13:51 IST

തൃശൂര്‍: റാപ്പര്‍ വേടനെതിരായ വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ചശേഷം മാത്രം തുടർനടപടിയിലേക്ക് കടക്കാൻ പൊലീസ്. കൂടുതൽ തെളിവ് ശേഖരണത്തിന് ശേഷം ആയിരിക്കും വേടനെ വിളിപ്പിക്കുന്ന കാര്യത്തിലുൾപ്പെടെ തീരുമാനമുണ്ടാകുക.
യുവതിയുടെ പരാതി പ്രകാരമുള്ള സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് പൊലീസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും വിശദമായ പരിശോധനയ്ക്ക് ശേഷമായിരിക്കും മറ്റ് നടപടികൾ.
അതിനിടെ മുൻകൂർ ജാമ്യം തേടി വേടൻ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. കൊച്ചിയിലും കോഴിക്കോടും പൊലീസ് പരിശോധന നടത്തും. കേസിൻ്റെ ഗതി അനുസരിച്ച് മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിക്കാനാണ് വേടൻ്റെ നീക്കം.