യുവനടിയെ പീഡിപ്പിച്ച കേസ്; രഞ്ജിത്തിനെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് കോടതി
Apr 11, 2026, 11:22 IST
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുകളുണ്ടെന്ന് കോടതി. ചുമത്തിയ കുറ്റങ്ങളുമായി പ്രതിയെ ബന്ധിപ്പിക്കുന്ന തെളിവുകൾ പ്രഥമദൃഷ്‌ട്യാ പ്രകടമാണ്. പരാതിയുടെ വസ്‌തുതയിലേക്ക് തൽക്കാലം കടക്കുന്നില്ലെന്നും, ആരോഗ്യസ്ഥിതി, ചുമത്തിയ കുറ്റങ്ങളിൽ 5 വർഷത്തിൽ താഴെയാണ് ശിക്ഷാ കാലാവധി തുടങ്ങിയവ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചതെന്നും കോടതി അറിയിച്ചു.
ആരോഗ്യസ്ഥിതിയും പ്രായവും, സാമൂഹ്യ ബന്ധവും കണക്കിലെടുക്കുമ്പോൾ പ്രതി ഒളിവിൽ പോകാനുള്ള സാധ്യതകുറവാണ് എന്ന് കോടതി നിരീക്ഷിച്ചു. ജാമ്യം നൽകിയാൽ പ്രതി സാക്ഷിയെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ്റെ ആശങ്ക ഗൗരവമായി കാണുന്നു എന്നും ജാമ്യ ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദ് ചെയ്യുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.