കഠിനമായ വയറുവേദന; തിരുവനന്തപുരത്ത് യുവതിയുടെ വയറ്റില്‍ നിന്ന് ഓപ്പറേഷനിലൂടെ കണ്ടെടുത്തത് 41 റബ്ബര്‍ ബാന്‍ഡുകള്‍

 
rub

തിരുവനന്തപുരത്ത് കഠിന വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റില്‍ നിന്നും റബ്ബര്‍ ബാന്‍ഡുകള്‍ കണ്ടെടുത്തു. പാറശാല സ്വദേശിനിയായ നാല്പതുകാരിയെയാണ് കഠിന വയറുവേദനയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് യുവതിയെ സ്‌കാനിങ്ങിന് വിധേയമാക്കിയപ്പോള്‍ ചെറുകുടലില്‍ മുഴയും തടസ്സവും കാണാനിടയായി. ഇതേതുടര്‍ന്ന് ആശുപത്രി അധികൃതര്‍ അടിയന്തിര ശസ്ത്രക്രിയ നടത്തിയപ്പോഴാണ് 41 റബ്ബര്‍ ബാന്‍ഡുകള്‍ കണ്ടെടുത്തത്.

യുവതിക്ക് റബര്‍ ബാന്‍ഡ് ചവയ്ക്കുന്ന ശീലമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.ചെറുകുടലില്‍ അടിഞ്ഞ നിലയിലായിരുന്നു റബര്‍ ബാന്‍ഡുകള്‍ ഉണ്ടായിരുന്നത്. ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ തുടരുന്ന യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Tags

Share this story

From Around the Web