"സപ്തതി കഴിഞ്ഞു, ഇനി ജയസാധ്യതയുള്ള സീറ്റ് നൽകിയാലും വേണ്ട"; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ചെറിയാൻ ഫിലിപ്പ്

 
cheriyan

തിരുവനന്തപുരം: നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കോൺഗ്രസ് നേതൃത്വം ജയസാധ്യതയുള്ള സീറ്റ് നൽകിയാലും നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്നാണ് ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കുന്നത്. സപ്തതി കഴിഞ്ഞതിനാൽ മത്സരിക്കേണ്ടന്നാണ് തീരുമാനം. മരിക്കുംവരെ പാർട്ടി ഏല്പിക്കുന്ന ഏതു ചുമതലയും ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കും എന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.

ചെറിയാൻ ഫിലിപ്പിൻ്റെ ഫേസ്ബുക്ക് കുറിപ്പ്:

നിയമസഭാ തെരഞ്ഞെടുപ്പിൽ എനിക്ക് ജയസാധ്യതയുള്ള സീറ്റ് നൽകാൻ കോൺഗ്രസ് നേതൃത്വം തയ്യാറാണെങ്കിലും, സപ്തതി കഴിഞ്ഞതിനാൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല.

ശാന്തികവാടത്തിലെ വൈദ്യുത ശ്‌മശാനത്തിൽ എരിഞ്ഞടങ്ങുന്നതുവരെ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരിക്കും. രാഷ്ട്രീയ ചിന്താശേഷിയിലും ഓർമ്മശക്തിയിലും യുവത്വം നിലനിൽക്കുന്നതിനാൽ പാർട്ടി ഏല്പിക്കുന്ന ഏതു ചുമതലയും ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കും.

Tags

Share this story

From Around the Web