അര്‍മേനിയന്‍ രക്തസാക്ഷിയായ ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെ ഏഴു വാഴ്ത്തപ്പെട്ടവർ ഇന്ന് വിശുദ്ധ പദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി: പ്രേഷിത ഞായറായി തിരുസഭ കൊണ്ടാടുന്ന ഇന്ന്, തിരുസഭ ഏഴു വാഴ്ത്തപ്പെട്ടവരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തൂം. വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന സാഘോഷമായ സമുഹദിവ്യബലി മദ്ധ്യേ ആയിരിക്കും വിവിധ രാജ്യക്കാരായ വാഴ്ത്തപ്പെട്ടവരെ സഭയിലെ വിശുദ്ധരുടെ ഗണത്തിൽ ഔദ്യോഗികമായി ചേർക്കുക.
അര്‍മേനിയന്‍ രക്തസാക്ഷിയായ ആര്‍ച്ച് ബിഷപ്പ് ഇഗ്നേഷ്യസ് മലയാൻ ഉൾപ്പടെ നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്ന സംഘത്തിൽ രണ്ട് രക്തസാക്ഷികളും മൂന്ന് സാധാരണക്കാരും സന്യാസ സമൂഹങ്ങളുടെ സ്ഥാപകരായ രണ്ട് പേരും ഉൾപ്പെടുന്നു. പാപുവ ന്യൂ ഗിനിയയിലെ ആദ്യത്തെ വിശുദ്ധനും വെനിസ്വേലയിൽ നിന്നുള്ള ആദ്യത്തെ രണ്ട് വിശുദ്ധരും അവരിൽ ഉൾപ്പെടുന്നു.
1869-ൽ ഒരു അർമേനിയൻ കുടുംബത്തിലാണ് ഇഗ്നേഷ്യസ് ഇസ്ലാം മതം സ്വീകരിക്കാൻ ആവർത്തിച്ച് വിസമ്മതിച്ചതിനെത്തുടർന്ന്, അർമേനിയൻ വംശഹത്യയ്ക്കിടെ ഇഗ്നേഷ്യസ് ഷുക്കറള്ളയും പീഡനത്തിന് ഇരയായ വ്യക്തിയാണ് ആര്‍ച്ച് ബിഷപ്പ് ഇഗ്നേഷ്യസ്.
മെഹ്മദ് റെഷിദിന്റെ കീഴിലുള്ള ദിയാർബെക്കിർ വിലായത്തിൽ, ഓട്ടോമൻ സാമ്രാജ്യം അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരിന്നു. 2001-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ആര്‍ച്ച് ബിഷപ്പിനെ രക്തസാക്ഷിയായി പ്രഖ്യാപിച്ചത്.
1912 മാർച്ച് 5ന് പാപുവ ന്യൂ ഗിനിയിൽ ജനിച്ച് 1945 ജൂലൈ 7ന് വിശ്വസത്തെ പ്രതി വധിക്കപ്പെട്ട മതബോധകനായിരുന്ന രക്തസാക്ഷി പീറ്റർ തൊ റോത്ത്, കരുണയുടെ സഹോദരികൾ എന്ന സന്യാസിനി സമൂഹത്തിൻറെ സഹസ്ഥാപകയും ഇറ്റലിയിലെ വെറോണയിൽ 1802 ജനുവരി 26-ന് ജനിച്ച് 1855 നവംബര്‍ 11ന് മരണമടഞ്ഞ വാഴ്ത്തപ്പെട്ടവളുമായ സന്യാസിനി വിൻചേൻത്സ മരിയ പൊളോണി, കരക്കാസിലെ യേശുവിൻറെ ദാസികളുടെ സന്യാസിനി സമൂഹത്തിൻറെ സ്ഥാപക, വെനിസ്വേലയിലെ കരക്കാസിൽ 1903-ൽ ജനിച്ച് 1977 മെയ് 9ന് മരണമടഞ്ഞ സന്യാസിനി, വാഴ്ത്തപ്പെട്ട കാർമെൻ എലേന റെന്തീലെസ് മർത്തീനെസ് എന്നിവരാണ് വിശുദ്ധ പദവിയിലേക്ക് ചേര്‍ക്കപ്പെടുന്നത്.
1883 ഫെബ്രുവരി 16ന് ഇറ്റലിയിലെ ബ്രേഷ്യ പ്രവിശ്യയിൽ ജനിച്ച് പ്രേഷിതയായിരിക്കെ വിമാനാപകടത്തിൽ 1969 ആഗസ്റ്റ് 25ന് മരണമടഞ്ഞ സലേഷ്യൻ സന്യാസിനി വാഴ്ത്തപ്പെട്ട മരിയ ത്രൊങ്കാത്തി, 1864 ഒക്ടോബർ 26ന് വെനിസ്വേലയിലെ ഇസ്നൊത്തുവിൽ ജനിച്ചു രോഗികളില്‍ ക്രിസ്തുവിനെ കണ്ട് പരിചരിച്ചു 1919 ജൂണ്‍ 29ന് മരണമടഞ്ഞ വാഴ്ത്തപ്പെട്ട ഹൊസേ ഗ്രെഗോറിയൊ ഹെർണാണ്ടെത്സ്, ഡൊമിനിക്കന്‍ മൂന്നാം സമൂഹത്തിലെ അംഗവും ഇറ്റലിയിലെ ബ്രിന്തിസി സ്വദേശിയുമായിരിന്ന ബർത്തോലോലോംഗൊ എന്നീ പുണ്യാത്മാക്കളെയും പാപ്പ ഇന്ന് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തും.