തൊണ്ടിമുതൽ കേസിലെ തിരിച്ചടി; ആന്റണി രാജുവിന്റെ സീറ്റ് ഏറ്റെടുക്കാൻ സിപിഎം
Jan 4, 2026, 08:21 IST
തിരുവനന്തപുരം:മുന്‍ മന്ത്രി ആൻറണി രാജുവിനെതിരായ കോടതിവിധി സ്റ്റേ ചെയ്തില്ലെങ്കിൽ തിരുവനന്തപുരം നിയമസഭാ സീറ്റ് ഏറ്റെടുക്കാൻ സിപിഎമ്മിൽ ആലോചന.
ആൻറണി രാജുവിന്റെ അപ്പീലടക്കം ഇനിയുള്ള കോടതി നടപടികളെല്ലാം വളരെ ഗൗരവത്തോടെയാണ് സിപിഎം കാണുന്നത്.സീറ്റ് ഏറ്റെടുത്താൽ നഗര,തീരദേശ മേഖലകളിൽ സ്വീകാര്യനായ വ്യക്തിയെ സിപിഎമ്മിന് കണ്ടെത്തേണ്ടിവരും.
അതേസമയം, സ്ഥാനാർഥിയെ സംബന്ധിച്ച് ചർച്ചകൾ യുഡിഎഫിലും ബിജെപിക്കുള്ളിലും സജീവമാണ്.