രണ്ടാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായേക്കില്ല
Dec 15, 2025, 07:24 IST
തിരുവനന്തപുരം: രണ്ടാം ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യം ലഭിച്ച രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായേക്കില്ല. തിങ്കളാഴ്ചകളിൽ ഹാജരാകണമെന്ന് ജാമ്യ ഉപാധിയിലുള്ളത്. ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് രാഹുലിൻ്റെ വാദം.
തിരുവനന്തപുരം ജില്ലാ കോടതിയിലെ മുൻകൂർ ജാമ്യ വ്യവസ്ഥയിൽ 15ന് ഹാജരാകണമെന്ന് അറിയിച്ചിരുന്നു. അന്വേഷണസംഘം ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നാണ് രാഹുലിന്‍റെ നിലപാട്.
തിരുവനന്തപുരത്ത് പോകാനുള്ള തയ്യാറെടുപ്പിനായി പാലക്കാട് നിന്ന് ഞായറാഴ്ച അടൂർ നെല്ലിമുകൾ മുണ്ടപ്പള്ളിയിലുള്ള വീട്ടിലെത്തിയിരുന്നു. വീടിന് പ്രത്യേക പൊലീസ് സംഘത്തിന്റെ നിരീക്ഷണമുണ്ട്. അതേസമയം, രണ്ടാം ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.