കൊല്ലത്ത് രണ്ടിടങ്ങളിലായി സ്കൂൾ ബസുകൾ അപകടത്തിൽപ്പെട്ടു; സംഭവം വിദ്യാർഥികളുമായി സ്കൂളിലേക്ക് പോകുമ്പോൾ

 
3333

കൊല്ലം: ജില്ലയിൽ രണ്ടിടങ്ങളിലായി വിദ്യാർഥികളുമായി പോകുന്ന സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. അഞ്ചലിലും കൊട്ടാരക്കരയിലുമാണ് അപകടമുണ്ടായത്. സംഭവത്തിൽ നിസാരമായി പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് അഞ്ചലിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടമുണ്ടായത്. അഞ്ചൽ ചൂരക്കുളത്തെ ആനന്ദഭവൻ സെൻട്രൽ സ്കൂളിന്റെ ബസ്സാണ് അപകടത്തിൽ പെട്ടത്. അസുരമംഗലം പള്ളിക്കുന്നിൻപുറം റോഡിലായിരുന്നു അപകടം. റോഡിന്റെ ഒരു വശത്തായി ഇട്ടിരുന്ന വലിയ മരക്കുറ്റിയിൽ തട്ടി ബസ് റോഡിലേക്ക് മറിയുകയായിരുന്നു.

കൊട്ടാരക്കരയിൽ ഓടികൊണ്ടിരുന്ന സ്കൂൾ ബസിന്റെ ടയർ പൊട്ടിയാണ് അപകമുണ്ടായത്. തൃക്കണ്ണമംഗൽ കടലാവിള കാർമ്മൽ സ്കൂളിന്റെ ബസാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിൽ വലിയ അപകടം ഒഴിവായി.

Tags

Share this story

From Around the Web