യേശു ജീവിച്ചിരുന്ന സ്ഥലത്ത് ഭരിക്കാൻ സാത്താന്‍ ശ്രമിക്കുന്നു: വിശുദ്ധ നാട്ടിലെ ആക്രമണങ്ങളില്‍ ജെറുസലേം പാത്രിയാര്‍ക്കീസ്

 
jarusalem

ജെറുസലേം: വിശുദ്ധ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെ പൈശാചിക സ്വാധീനത്തോട് ഉപമിച്ച് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല.

കഴിഞ്ഞ സ്വർഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ നടത്തിയ സന്ദേശത്തില്‍ യേശു ജീവിച്ചിരുന്ന സ്ഥലത്ത് സാത്താന് ഭരിക്കാനുള്ള ആഗ്രഹമാണ് കാണുന്നതെന്ന് കർദ്ദിനാൾ പറഞ്ഞു.

മധുരത്തില്‍ പൊതിഞ്ഞ പ്രസംഗങ്ങളല്ല, യഥാർത്ഥ സമാധാന വാക്കുകളാണ് ആവശ്യം. ദൈവഹിതത്തിന് മറിയം അതെ എന്ന് പറഞ്ഞതും ക്രിസ്തു ജനിച്ചതുമായ പ്രദേശമെന്ന നിലയിൽ, ക്രിസ്ത്യാനികൾക്കും മനുഷ്യരാശിക്കും വിശുദ്ധ നാടിന്റെ പ്രാധാന്യത്തെക്കുറിച്ച് കർദ്ദിനാൾ തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

കർത്താവ് തന്റെ പുനരുത്ഥാനത്തിലൂടെ പാപത്തെ പരാജയപ്പെടുത്തിയ സ്ഥലം കൂടിയാണിത്. ദൈവം തന്നെത്തന്നെ ഏറ്റവും കൂടുതൽ വെളിപ്പെടുത്തിയിട്ടുള്ള വിശുദ്ധഭൂമിയിൽ സാത്താന്റെ ശക്തിയുടെ ഏറ്റവും ശക്തമായ സാന്നിധ്യം ഇന്നു കാണപ്പെടുകയാണ്.

രക്ഷാചരിത്രത്തിന്റെ കേന്ദ്രമായതിനാലാകാം മറ്റെവിടെയേക്കാളും കൂടുതൽ പ്രവർത്തിക്കാൻ പിശാച് ഇവിടെ ശ്രമിക്കുന്നത്. ദൈവത്തിന്റെ കൽപ്പനകൾ പാലിക്കുകയും യേശുവിൽ വിശ്വസിക്കുകയും ചെയ്യുന്നവരെ സാത്താൻ എപ്പോഴും ആക്രമിക്കാൻ ശ്രമിക്കുമെന്ന് വ്യക്തമാണെന്നു കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.

Tags

Share this story

From Around the Web