കൊച്ചിയിൽ സർവ്വം ദീപ്തം, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ പോസ്റ്ററുകൾ റെഡി
കൊച്ചി: നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം മുറുകുന്നതിനിടെ, കൊച്ചി മണ്ഡലത്തിൽ പോസ്റ്ററുകൾ അടിച്ച് ദീപ്തി മേരി വർഗീസ് ക്യാമ്പ്. 'സർവ്വം ദീപ്തം' എന്ന ആകർഷകമായ ടാഗ്‌ലൈനോടെ തയ്യാറാക്കിയ പോസ്റ്ററുകൾ നഗരത്തിലെ സ്വകാര്യ പ്രസ്സിൽ അച്ചടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
കൊച്ചിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും തമ്മിലുള്ള പോര് മുറുകുന്നതിനിടയിലാണ് ഈ നീക്കം. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കണമെന്ന നിലപാടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉറച്ചുനിൽക്കുമ്പോൾ, ദീപ്തിക്കായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ചരടുവലിക്കുന്നത്.
സ്ഥാ കൊച്ചിക്ക് പുറമെ തൃപ്പൂണിത്തുറ, വൈപ്പിൻ, പെരുമ്പാവൂർ സീറ്റുകളിലും സ്ഥാനാർത്ഥി നിർണ്ണയം അനിശ്ചിതത്വത്തിലാണ്. തെക്കൻ കേരളത്തിൽ അരുവിക്കര സീറ്റിനായി വി.എസ്. ശിവകുമാറും കെ.എസ്. ശബരീനാഥനും ശക്തമായ അവകാശവാദമുന്നയിക്കുന്നു.
സീറ്റുകളുടെ കാര്യത്തിൽ ഇന്ന് തന്നെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, താഴെത്തട്ടിലെ ഗ്രൂപ്പ് പോര് പാർട്ടിയുടെ വിജയപ്രതീക്ഷകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പ്രവർത്തകർ.നാർത്ഥി പ്രഖ്യാപനം വരാനിരിക്കെ ദീപ്തിക്കായി പോസ്റ്ററുകൾ അച്ചടിച്ചത് നേതൃത്വത്തെ വെട്ടിലാക്കി. വിവാദമായതോടെ പോസ്റ്റർ നിർമ്മാണം താൽക്കാലികമായി നിർത്തിവയ്ക്കാൻ ദീപ്തി നിർദ്ദേശം നൽകി.