സഞ്ജു സാംസൺ മിന്നുന്ന ഫോമിൽ; സെമിയിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം
Mar 5, 2026, 20:05 IST
മുംബൈയിലെ വാങ്ക്‌ഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ടി20 ലോകകപ്പ് രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് ജയിച്ച് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ച ഇംഗ്ലണ്ടിനെതിരെ 9 ഓവറിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 112 റൺസെടുത്തു.
സഞ്ജു സാംസണിന്റെ വെടിക്കെട്ടു ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്. 31 പന്തുകളിൽ എട്ടു ഫോറുകളും , നാല് സിക്സുകളുമടക്കം 65 റൺസുമായ് സഞ്ജു ക്രീസിൽ ഉണ്ട്. ഇഷാൻ കിഷാൻ 35 റൺസുമായി ഒപ്പമുണ്ട്. നേരത്തെ ഓപ്പണർ അഭിഷേക് ശർമ്മ ഒൻപതു റണ്സെടുത്ത് പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി വിൽ ജാക്സ് ഒരു വിക്കറ്റ് നേടി.