സജിത്ത് ജോസഫിന്റെ ധ്യാനങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കും ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വിലക്ക്..!

മുന്‍ പാസ്റ്റര്‍ സജിത്ത് ജോസഫിന്റെ ധ്യാനശുശ്രൂഷകള്‍ക്ക് വിന്‍സെന്‍ഷ്യന്‍ സഭയുടെ പരിധിയിലുള്ള എല്ലാ സ്ഥാപനങ്ങളിലും വിലക്കേര്‍പ്പെടുത്തിക്കൊണ്ട് വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്റെ മേരിമാതാ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ ഫാ. അലക്‌സ് ചാലങ്ങാടി വിസി സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നു.
സജിത്ത് ജോസഫിനെ സംബന്ധിച്ച് ഗുരുതരമായ പല ആരോപണങ്ങളും പുറത്തുവന്ന സാഹചര്യത്തില്‍ മുരിങ്ങൂര്‍ ഡിവൈന്‍ധ്യാനകേന്ദ്രം ഉള്‍പ്പടെയുള്ള വിന്‍സെന്‍ഷ്യന്‍ സ്ഥാപനങ്ങളില്‍ സജിത്തിന്റെ ധ്യാനപ്രസംഗങ്ങള്‍ നടത്തരുതെന്ന അടിയന്തിരനിര്‍ദ്ദേശമാണ് നല്കിയിരിക്കുന്നത്. കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ക്ക വിരുദ്ധമായ കാര്യങ്ങളാണ് സജിത്ത് പ്രസംഗിക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു.
പെന്തക്കോസ്ത് സഭയില്‍ ജനിച്ചുവളര്‍ന്ന്, പാസ്റ്റര്‍ സജിത്തായി ധ്യാനശുശ്രൂഷകള്‍ നിര്‍വഹിച്ചുപോരുന്നതിനിടയിലാണ് സജിത്ത് കത്തോലിക്കാസഭയിലേക്ക് കടന്നുവന്നത്. കേരളത്തിലെ പ്രമുഖ ധ്യാനഗുരുവിന്റെ പ്രചോദനം സ്വീകരിച്ചായിരുന്നു സജിത്തിന്റെ കത്തോലിക്കാസഭാപ്രവേശനം. തുടര്‍ന്ന് കരിസ്മാറ്റിക് മേഖലയില്‍ ശക്തനായ സുവിശേഷപ്രഘോഷകനായി വിരാചിക്കുമ്പോഴാണ് സജിത്തിന്റെ ശുശ്രൂഷകള്‍ക്കു പിന്നിലുള്ളത് തട്ടിപ്പാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.