'ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് 50 ലക്ഷം മാറ്റിയത് നോമിനേഷനിൽ പണം കുറച്ച് കാണിക്കാൻ': സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താൻ ജി.സുധാകരനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്
 

 
2333333

ആലപ്പുഴ: അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ജി.സുധാകരന്റെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താൻ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ല പ്രസിഡന്റ് എസ്. സുരേഷ് കുമാർ. ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് 50 ലക്ഷം മാറ്റിയത് നോമിനേഷനിൽ പണം കുറച്ച് കാണിക്കാൻ അല്ലെയെന്ന് സുരേഷ് കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

സ്വത്ത് വകകള്‍ സുതാര്യമാണെങ്കില്‍ സുധാകരനും ഭാര്യയും മകനും മരുമകളും എന്‍ആര്‍ഐ ഉള്‍പ്പെടെയുള്ള മുഴുവന്‍ ബാങ്ക് രേഖകളും ഹാജരാക്കാന്‍ തയാറുണ്ടോയെന്നും വെല്ലുവിളിച്ചു. അഫിഡവിറ്റില്‍ മകന്റെ സ്വത്തുക്കള്‍ മറച്ചുവെച്ചത് തെറ്റല്ലേ എന്നും ചോദ്യം. നാമനിര്‍ദേശപത്രികയില്‍ സുധാകരന്‍ ബോധിപ്പിച്ച സ്വത്തുവകകള്‍ വ്യാജമാണെന്ന് കാട്ടി സുരേഷ് കുമാര്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റ്.

എന്നാൽ, കണക്കുൾ സുതാര്യമാണെന്നും തൻ്റെ സ്വത്തുവിവരങ്ങൾ അന്വേഷിക്കുന്നപോലെതന്നെ ഡിവൈഎഫ്ഐ എച്ച്. സലാമിൻ്റെയും സജീ ചെറിയാൻ്റെയും സ്വത്ത് വിവരങ്ങൾ കൂടി അന്വേഷിക്കണമെന്ന് ജി. സുധാരൻ പറഞ്ഞു.

എസ്. സുരേഷ് കുമാറിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

മിസ്റ്റർ ജി.സുധാകരൻ,

താങ്കൾക്ക് എതിരെ ഞാൻ നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളോട് വളച്ചു കെട്ടില്ലാതെ നേരെ ഉത്തരം പറയുമോ?

ഞാൻ പരാതിയിൽ ഉറച്ചു നിൽക്കുന്നു..

താങ്കൾ തെരഞ്ഞെടുപ്പിന്റെ ഒരാഴ്ച്ച മുൻപ് 50 ലക്ഷം ഭാര്യയുടെ പേരിൽ നിന്ന് മാറ്റിയത് നോമിനേഷനിൽ പണം കുറച്ചു കാണിക്കാൻ ആയിരുന്നില്ലേ?

ഇത് ജനങ്ങളെ കബളിപ്പിക്കാൻ അല്ലെ?

ഒരേ മേൽവിലാസത്തിൽ താമസിക്കുന്ന മകന്റെ സ്വത്ത് വിവരങ്ങൾ താങ്കൾ മറച്ചു വെച്ചത് തെറ്റായ കാര്യം അല്ലെ?

സ്വത്തുക്കൾ സുതാര്യമാണെങ്കിൽ താങ്കളുടെയും ഭാര്യയുടെയും മകന്റെയും മരുമകളുടെയും NRI ഉൾപ്പെടെയുള്ള മുഴുവൻ ബാങ്ക് രേഖകളും വെളിപ്പെടുത്താൻ

തയ്യാറുണ്ടോ?

Tags

Share this story

From Around the Web