13.02 കോടി രൂപ; സർവകാല റെക്കോഡ് കലക്ഷനുമായി കെഎസ്ആര്‍ടിസി
Jan 6, 2026, 13:06 IST
തിരുവനന്തപുരം: സർവകാല റെക്കോഡ് കലക്ഷനുമായി കെഎസ്ആര്‍ടിസി. 13.02 കോടി രൂപയാണ് ഇന്നലത്തെ ആകെ വരുമാനം . 4952 ബസുകളാണ് ഇന്നലെ സർവീസ് നടത്തിയത്. 12.18 കോടിയാണ് ടിക്കറ്റ് വരുമാനം. 83.49 ലക്ഷമാണ് ടിക്കറ്റിതര വരുമാനം.
കഴിഞ്ഞ സെപ്തംബറിൽ നേടിയ 10.19 കോടിയുടെ റെക്കോഡ് കലക്ഷനാണ് ഇന്നലെ മറികടന്നത്.ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിവസമായിരുന്നു ഈ കലക്ഷൻ നേട്ടം.