"ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ല"; ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ
Updated: Jan 8, 2026, 12:40 IST
തിരുവനന്തപുരം: ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് റെജി ലൂക്കോസിനെ സ്വീകരിച്ചു.
35 വർഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചുവെന്ന് റെജി ബിജെപി പ്രവേശത്തിന് പിന്നാലെ പറഞ്ഞു. പുതിയ തലമുറ നാടുവിടുന്നു. ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും റെജി ലൂക്കോസ് പറഞ്ഞു. സിപിഐഎം വർഗീയ വിഭജനത്തിന് ശ്രമിക്കുന്നെന്നും വാദം. ഈ നിമിഷം മുതൽ താൻ ബിജെപിയുടെ നാവായി മാറുമെന്നും പ്രതികരിച്ചു.
കഴിഞ്ഞ വർഷങ്ങളായി ചാനൽ ചർച്ചകളിൽ ഇടതിൻ്റെ മുഖമായി നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു റെജി ലൂക്കോസ്. വളരെ അപ്രതീക്ഷിതമായാണ് റെജി ഇന്ന് ബിജെപിയിൽ ചേർന്നത്.