പാറ പോലെ ഉറച്ച കത്തോലിക്കാ രൂപീകരണം: പുരോഹിതർക്ക് നിർദേശം നൽകി ലെയോ പാപ്പ

 
leo 1234

പാറ പോലെ ഉറച്ച കത്തോലിക്കാ രൂപീകരണം കെട്ടിപ്പടുക്കുന്നതിന് പുരോഹിതകർക്ക് മൂന്നു നിർദേശങ്ങൾ നൽകി ലെയോ പതിനാലാമൻ മാർപാപ്പ. 2025 ജൂലൈ 25 ന് വത്തിക്കാനിലെ പൊന്തിഫിക്കൽ അഥേനിയം റെജീന അപ്പസ്തോലോറത്തിൽ നടന്ന സെമിനാരി പരിശീലകർക്കായുള്ള ഒരുമാസത്തെ കോഴ്‌സിൽ പങ്കെടുത്തവരെയും സെന്റ് സേവ്യർ സൊസൈറ്റിയിലെ വൈദികരെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ കത്തോലിക്കാ വിശ്വാസികൾക്കും, പ്രത്യേകിച്ച് ക്രിസ്തീയരൂപീകരണം നൽകുന്നവർക്ക് ദൃഢവും സമഗ്രവുമായ ഒരു രൂപീകരണം അനിവാര്യമാണെന്ന് പരിശുദ്ധ പിതാവ് സ്ഥിരീകരിച്ചു. രൂപീകരണത്തിന്റെ പ്രാഥമിക ലക്ഷ്യം യേശുക്രിസ്തുവിന്റെ അതേ വികാരങ്ങൾ ഉണ്ടായിരിക്കുകയും സുവിശേഷത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുക എന്നതാണെന്നും പരിശുദ്ധ പിതാവ് പറഞ്ഞു.

“നമ്മുടെ ജീവിതത്തിന്റെയും ദൈവവിളിയുടെയും, അത് പൗരോഹിത്യമോ, സാധാരണമോ ആകട്ടെ, പാറയിൽ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്” – മാർപാപ്പ വെള്ളിയാഴ്ച പറഞ്ഞു. പുരോഹിതന്മാർ, അൽമായർ, സമർപ്പിതരായ പുരുഷന്മാർ, സ്ത്രീകൾ എന്നിവരുടെ രൂപീകരണം എന്നിവ പ്രത്യേക അറിവിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല, മറിച്ച് പരിവർത്തനത്തിന്റെ തുടർച്ചയായ യാത്ര ഉൾക്കൊള്ളുന്നുവെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.

അതേസമയം പാറപോലെ ഉറച്ച ഒരു രൂപീകരണം കെട്ടിപ്പടുക്കുന്നതിനുള്ള പരിശുദ്ധ പിതാവിന്റെ ആദ്യനിർദേശം യേശുവുമായുള്ള സൗഹൃദം വളർത്തിയെടുക്കുക എന്നതായിരുന്നു. “സുവിശേഷത്തിന്റെ സാക്ഷ്യത്തിലും പ്രഖ്യാപനത്തിലും സ്നാനമേറ്റ എല്ലാവരുടെയും പങ്കാളിത്തത്തിലേക്ക് നാം തിരികെ വരണം” – പാപ്പ ഉദ്ബോധപ്പിച്ചു.

Tags

Share this story

From Around the Web