ഫാ. സുരേഷ് പട്ടേട്ട് എം.സി.ബി.എസ് നിര്യാതനായി
Updated: Aug 7, 2025, 12:17 IST

ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിലെ എമ്മാവൂസ് പ്രവിശ്യാംഗമായ റവ. ഫാ. സുരേഷ് പട്ടേട്ട് (33) നിര്യാതനായി. രോഗത്തെ തുടർന്ന് ഗോഹട്ടിയിലെ നെംകെയർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഡൽഹി അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആഗസ്റ്റ് ആറിന് മരണം സംഭവിച്ചു. അരുണാചൽ പ്രദേശിൽ മിഷനറിയായി സേവനം ചെയ്തു വരുകയായിരുന്നു ഫാ. സുരേഷ്.
മൃതദേഹം വെള്ളിയാഴ്ച (08.08.2025) ഉച്ചകഴിഞ്ഞ് കോട്ടയം കടുവാക്കുളത്തുള്ള എം സി ബി എസ് എമ്മാവൂസ് പ്രൊവിൻഷ്യൽ ഹൗസിൽ എത്തിക്കും. തുടർന്ന് പൊതുദർശനത്തിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. മൃതസംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച (09.8.2025) നടത്തപ്പെടും.
പാലാ രൂപതയിലെ വെള്ളികുളം ഇടവകാംഗമാണ് അദ്ദേഹം. മാതാപിതാക്കൾ: ജെയിംസ്, മേരിക്കുട്ടി. സഹോദരങ്ങൾ: സച്ചു, ആൻമരിയ, ഐറിൻ അൽഫോൻസാ എന്നിവരാണ്.