റവ. ഫാ. സിറിയക് തെക്കേക്കുറ്റ് എം.സി.ബി.എസ് നിര്യാതനായി

ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിലെ എമ്മാവൂസ് പ്രവിശ്യാംഗമായ റവ. ഫാ. സിറിയക്ക് തെക്കേക്കുറ്റ് (90) നിര്യാതനായി. അനേകം വൈദികരുടെയും സന്യസ്തരുടെയും അല്മായരുടെയും ആത്മീയപിതാവും 25 -ഓളം പുസ്തകങ്ങളുടെ രചയിതാവുമാണ് ഫാ. തെക്കേക്കുറ്റ്.
മൃതദേഹം വ്യാഴാഴ്ച (10.7.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം കടുവാക്കുളത്തുള്ള എം സി ബി എസ് എമ്മാവൂസ് പ്രൊവിൻഷ്യൽ ഹൗസിൽ എത്തിക്കും. തുടർന്ന് പൊതുദർശനത്തിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
മൃതസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച വെള്ളിയാഴ്ച (11.7.2025) രാവിലെ 7.30 ന് പ്രൊവിൻഷ്യൽ ഹൗസിൽ ആരംഭിക്കുന്നതാണ്. തുടർന്ന് കടുവാക്കുളം ലിറ്റിൽ ഫ്ലവർ പള്ളിയിൽ 10 മണിയോടെ പരിശുദ്ധ കുർബാനയും മറ്റു തിരുകർമ്മങ്ങളും.
പരേതരായ പീലിപ്പോസ്, എലിസബത്ത് ദമ്പതികളുടെ മകനാണ് ഫാ. സിറിയക് തെക്കേക്കുറ്റ് എം.സി.ബി.എസ്.
തോമസ്, സി. മേരിക്കുട്ടി ഡി.എസ്.ജെ, ഫ്രാന്‍സിസ്, ഫാ. വര്‍ഗീസ്, ഫാ. ചാക്കോ, ഫാ. മാത്യു, പരേതരായ ജോസഫ്, ജോണ്‍, ബെനഡിക്റ്റ്, ത്രേസ്യാ എന്നിവരാണ് സഹോദരങ്ങള്‍. ഫാ. ജോബി തെക്കേക്കുറ്റ് എം.സി.ബി.എസ് സഹോദര പുത്രനാണ്.