സ്മൃതി 2026: മോർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ രണ്ടാം ചരമവാർഷിക അനുസ്മരണം നാളെ
തിരുവല്ല: ബിലീവേഴ്‌സ് ഈസ്‌റ്റേൺ സഭാ പ്രഥമ അദ്ധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള 'സ്മൃതി 2026' അനുസ്മരണ പരിപാടികൾ മെയ് 8-ന് സഭാ ആസ്ഥാനത്തെ മോർ അത്തനേഷ്യസ് യോഹാൻ മെമ്മോറിയൽ കൺവെൻഷൻ സെന്ററിൽ നടക്കും.
സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്‌റ്റേൺ ചർച്ച് കത്തീഡ്രലിൽ രാവിലെ 7 ന് സ്‌മാരക പ്രാർത്ഥനയും വിശുദ്ധ കുർബാനയും ധൂപ പ്രാർത്ഥനയുമായി അനുസ്‌മരണ ചടങ്ങുകൾക്ക് തുടക്കമാകും. വൈകിട്ട് 4.30-ന് ആരംഭിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനവും മുഖ്യാതിഥിയായുള്ള സാന്നിധ്യവും മലങ്കര ഓർത്തഡോക്സ് യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ നിർവഹിക്കും.
ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ ഡോ. സാമുവൽ തിയോഫിലോസ് മെത്രാപ്പൊലീത്ത ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. മലങ്കര മാർത്തോമ്മ സുറിയാനി സഭയിലെ മുതിർന്ന വൈദികൻ റവ. ഡോ. മോത്തി വർക്കി അനുസ്മരണപ്രഭാഷണം നടത്തും.
ചടങ്ങിൽ വിവിധ മത- സാമൂഹിക- രാഷ്ട്രീയ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കുമെന്ന് ബിലീവേഴ്‌സ് ഈസ്‌റ്റേൺ സഭാ വക്താവ് റവ ഫാ സിജോ പന്തപ്പള്ളിൽ അറിയിച്ചു . അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന കലാസന്ധ്യ പ്രശസ്‌ത സിനിമാ സംവിധായകൻ ശ്രീ ബ്ലസ്സി ഉദ്ഘാടനം ചെയ്യും.
പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി, പിന്നണി ഗായകരായ എം.ജി. ശ്രീകുമാർ, അഞ്ജു ജോസഫ്, ശ്യാം പ്രസാദ് എന്നിവർ നയിക്കുന്ന 'സ്മൃതി എക്കോസ് ഇൻ മെലഡി' (Smrithi Echoes in Melody) എന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കും.