ശിരോവസ്ത്ര വിവാദം ആസൂത്രിതം, പിന്നില്‍ മതഭീകര സംഘടനകള്‍; വര്‍ഗീയ പരാമര്‍ശവുമായി കെ. സുരേന്ദ്രന്‍

സെന്റ് റീത്താസിലെ ശിരോവസ്ത്ര വിവാദത്തില്‍ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. വോട്ട് ബാങ്കിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പറയുകയാണ്.
ഹിജാബ് വിവാദം ആസൂത്രിതമാണെന്നും പിന്നില്‍ മതഭീകര സംഘടനകളാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
ക്രിസ്ത്യന്‍ മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളുകളില്‍ പോയി ഹിജാബ് ധരിക്കണമെന്നും നമാസ് നടത്തണമെന്നും പറയുന്നത് ബോധപൂര്‍വമായ തന്ത്രം. ഭീകരവാദികള്‍ എപ്പോഴും എല്ലായിടത്തും അവരുടെ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കും.
പഞ്ചാരയില്‍ പൊതിഞ്ഞ് വര്‍ഗീയത പറയുന്ന മുസ്ലിം ലീഗും ഇക്കാര്യത്തില്‍ ഇന്നലെ നിലപാട് പറഞ്ഞു. മതേതരത്വം പറയുന്ന കുഞ്ഞാലിക്കുട്ടിക്കും ഇതിന്റെ പേരില്‍ വര്‍ഗീയത പറയുന്നത് കണ്ടെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്ക് അവര്‍ നിശ്ചയിക്കുന്ന യൂണിഫോം നിശ്ചയിക്കാന്‍ അവകാശമുണ്ട്. ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോകേണ്ടവര്‍ മുസ്ലീം മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ പോകണം. കേരളത്തിലെ മുസ്ലീം സ്ത്രീകള്‍ ഹിജാബ് ധരിക്കേണ്ട എന്ന് ഞങ്ങള്‍ പറയില്ല, ഹിജാബിന് തങ്ങള്‍ എതിരല്ല. മതഭീകര സംഘടനകള്‍ വര്‍ഗീയത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.