സുഡാനിൽ പലായനം ചെയ്യുന്ന ആളുകളെക്കൊണ്ട് നിറഞ്ഞ് അഭയാർഥി ക്യാമ്പുകൾ
ഒക്ടോബറിൽ അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്‌എഫ്) നടത്തിയ അതിക്രമങ്ങളിൽ പിടിച്ചെടുത്ത, സുഡാനിലെ എൽ-ഫാഷർ നഗരത്തിൽ നിന്ന് പലായനം ചെയ്ത ആളുകളാൽ അഭയാർഥി ക്യാമ്പുകൾ നിറയുകയാണ്. എൽ-ഫാഷർ പിടിച്ചടക്കിയതിനു ശേഷം, 1,07,000 ആളുകൾ അഭയാർഥികളായി മാറിയതായി യുഎൻ റിപ്പോർട്ട് ചെയ്യുന്നു.
ഡിസംബർ 14 നും 29 നുമിടയിൽ എൽ-ഫാഷറിന്റെ വടക്കുപടിഞ്ഞാറുള്ള ചെറിയ പട്ടണമായ ഖർണിയിൽ ഒരു ക്യാമ്പ് അഭയാർഥികളാൽ 13,000 ചതുരശ്ര മീറ്റർ (1,40,000 ചതുരശ്ര അടി) വികസിച്ചതായി ഉപഗ്രഹചിത്രങ്ങൾ കാണിക്കുന്നു. അതേസമയം, എൽ-ഫാഷറിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്കായി സുഡാനിലെ വടക്കൻ സംസ്ഥാനത്ത് ഏകദേശം 700 കിലോമീറ്റർ (435 മൈൽ) അകലെ ഒരു വലിയ ക്യാമ്പ് വികസിപ്പിച്ചിട്ടുണ്ട്. നവംബർ 19 മുതൽ 3,70,000 ചതുരശ്ര മീറ്റർ (0.14 ചതുരശ്ര മൈൽ) വളർന്ന അൽ-ദബ്ബ നഗരത്തിനടുത്തുള്ള എൽ-അഫാദ് ക്യാമ്പ് ഇപ്പോൾ കുറഞ്ഞത് 5,00,000 ചതുരശ്ര മീറ്റർ (0.2 ചതുരശ്ര മൈൽ) വിസ്തൃതിയിൽ വ്യാപിച്ചിരിക്കുന്നുവെന്ന് ഉപഗ്രഹ ഡാറ്റയിൽ നിന്നും വ്യക്തമാകുന്നു.
സുഡാനിലെ, 32 മാസത്തെ ക്രൂരമായ യുദ്ധത്തിന്റെ അന്തരഫലമായി കുടിയിറക്കപ്പെട്ട പതിനായിരക്കണക്കിന് ആളുകളുടെ ഒഴുക്കാണ് ക്യാമ്പുകളിൽ കാണുന്നതെന്ന് ഉപഗ്രഹചിത്രങ്ങൾ സ്ഥിരീകരിക്കുന്നു. പല ക്യാമ്പുകളിലും ആളുകളുടെ എണ്ണം വളരെ കൂടുതലാണെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ വളരെ പരിമിതമാണെന്നും യുഎൻ വ്യക്തമാക്കുന്നു.