'സിനിമാനടന്മാരുടെ വീടുകളിലെ റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാനെന്ന് സംശയം'; സുരേഷ് ഗോപി

 
suresh gopi

പാലക്കാട്:ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം മുക്കാനെന്ന് സിനിമാനടൻമാരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി പറഞ്ഞു.രണ്ട് സിനിമാക്കാരെ ഇതിനിടയിൽ വലിച്ചിഴച്ചത് വിവാദം മുക്കാനാണോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിയായതിനാൽ ഇപ്പോൾ കൂടുതൽ പറയുന്നില്ലെന്നും പ്രജാ വിവാദവും സ്വർണ്ണ ചർച്ച മുക്കാൻ വേണ്ടിയാണെന്നും എല്ലാം കുൽസിതമെന്നും സുരേഷ്ഗോപി പറഞ്ഞു. ദുൽഖര്‍ സല്‍മാന്‍റെയടക്കം ഉൾപ്പെടെയുള്ള വീടുകളിലെ ഇഡി റെയ്‌ഡിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ പരാമർശം.പാലക്കാട് മലമ്പുഴയിൽ കലുങ്ക് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, തുല്യത വരേണ്ടത് ഏകീകൃത സിവിൽകോഡിലൂടെയാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു. 'മുത്തലാഖ് നിരോധനം വന്നു,സിവിൽകോഡ് വരുമെന്ന് അമിത് ഷാ പറഞ്ഞ് കഴിഞ്ഞു. ഭാരതീയർക്ക് വേണ്ടിയാണ് ആ നിയമം. അത് ഇവിടെ നടപ്പാക്കില്ല എന്നത് പള്ളിയിൽ പോയി പറഞ്ഞാൽ മതിയെന്നും' സുരേഷ് ഗോപി പറഞ്ഞു.

കൊച്ചി മെട്രോ പാലക്കാട്‌ വഴി കോയമ്പത്തൂർ വരെ വേണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. കേരളം സ്ഥലം ഏറ്റെടുത്ത് നൽകാത്തതിനലാണ് റെയിൽ വികസനം നടക്കാത്തത്.അല്ലാതെ പരിഹരിക്കണമെങ്കിൽ സംസ്ഥാനമാണ് സ്ഥലം എടുത്ത് തരേണ്ടത്. അങ്ങനെ ആണെങ്കിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു ബുദ്ധിമുട്ടും ഇല്ലെന്നും കൂടുതൽ ട്രാക്കുകൾ ഉറപ്പായും വരുമെന്നും അദ്ദേഹം പറഞ്ഞു

Tags

Share this story

From Around the Web