രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; അതിജീവിതയ്‌ക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കി സുപ്രീം കോടതി
Mar 25, 2026, 12:11 IST
ഡൽഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ആദ്യ ബലാത്സംഗക്കേസിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. അതിജീവിതയ്‌ക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി. ഹൈക്കോടതി വിധിയിലെ നാല് ഖണ്ഡികകളാണ് നീക്കിയത്. വിചാരണയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടി.