രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ എത്തിയേക്കും; വനിതകളുടെ പ്രതിഷേധമൊരുക്കാന്‍ ഡിവൈഎഫ്‌ഐയും ബിജെപിയും

 
Rahul mamkootathil

വിവാദങ്ങള്‍ക്കിടെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് മണ്ഡലത്തില്‍ എത്തിയേക്കും. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് പാലക്കാട് മണ്ഡലത്തില്‍ പോലീസ് ഒരുക്കുന്നത്.

ഡിവൈഎഫ്‌ഐയും ബിജെപിയും വനിതകളെ മുന്‍നിര്‍ത്തി പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പാലക്കാട് മണ്ഡലത്തില്‍ എത്തി ചില സ്വകാര്യ ചടങ്ങുകളില്‍ ആദ്യം സജീവമാകാനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആലോചിക്കുന്നത്. എന്നാല്‍ രാഹുലിന്റെ വരവിനെ ഡിസിസി നേതൃത്വം ഇതുവരെ അംഗീകരിച്ചിട്ടില്ല.

രാഹുലിനെതിരെ തേര്‍ഡ് പാര്‍ട്ടി പരാതികള്‍ മാത്രമാണ് ഇപ്പോഴുള്ളത് എന്നതിനാല്‍ രാഹുല്‍ സഭയിലെത്തുന്നതിനും മണ്ഡലത്തില്‍ സജീവമാകുന്നതിനും തടസ്സമില്ലെന്നാണ് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. വി കെ ശ്രീകണ്ഠന്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ രാഹുലിനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു.

രാഹുലിനെ മണ്ഡലത്തിലെത്തിച്ച് പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കാന്‍ ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് രാഹുല്‍ സഭാ സമ്മേളനത്തില്‍ പങ്കെടുത്തത് ഏറെ ചര്‍ച്ചയായിരുന്നു.

Tags

Share this story

From Around the Web