രാഹുല്‍ വിഷയം അടഞ്ഞ അധ്യായം, എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ല: ദിപാ ദാസ് മുന്‍ഷി

 
33333

തൃശൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. രാഹുല്‍ രാജിവെച്ചതാണ്, സ്ഥാനത്തുനിന്ന് നീക്കിയതല്ലെന്നും രാഹുലിനെതിരെ ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നും ദിപാ ദാസ് മുന്‍ഷി പറഞ്ഞു.

എംഎല്‍എ സ്ഥാനത്തുനിന്ന് രാഹുല്‍ മാറേണ്ട കാര്യമില്ല. അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്. പ്രതിപക്ഷം രാജി ആവശ്യപ്പെടുമ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ കാര്യങ്ങള്‍ കൂടി കാണണമെന്നും ദീപാ ദാസ് മുന്‍ഷി.

പാര്‍ട്ടി അന്വേഷണം ഇല്ല. രാഹുല്‍ വിഷയം അടഞ്ഞ അധ്യായമാണെന്നും പരാതി ഇല്ലാത്തതിനാല്‍ പാര്‍ട്ടി അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും ദിപാ ദാസ് മുന്‍ഷി പറഞ്ഞു.

Tags

Share this story

From Around the Web