രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര മൂന്നാം ദിനത്തിൽ; യാത്രക്കെതിരെ ലാലുപ്രസാദ് യാദവിന്‍റെ മകൻ

 
wwww

പട്ന: വോട്ട് മോഷണത്തിന് എതിരായ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര മൂന്നാം ദിനത്തിൽ. വലിയ ജന പിന്തുണയാണ് രാഹുലിന്റെ യാത്രക്ക് ബിഹാറിൽ ലഭിക്കുന്നത്.വസീർഗഞ്ചിലെ പുനാവയിൽ നിന്നാണ് ഇന്ന് യാത്ര പുനരാരംഭിക്കുക.

തേജ്വസി യാദവ് അടക്കമുള്ള വിവിധ ഇന്‍ഡ്യ സഖ്യ നേതാക്കൾ ഇന്നും യാത്രക്ക് ഒപ്പമുണ്ടായിരിക്കും.അതിനിടെ വോട്ടർ അധികാർ യാത്രക്ക് എതിരെ ലാലു പ്രസാദ് യാദവിന്റെ മകൻ തെജ് പ്രതാപ് യാദവ് രംഗത്ത് വന്നു.

യാത്ര യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നുവെന്ന് തേജ് പ്രതാപ് ആരോപിച്ചു. കഴിഞ്ഞ ദിവസം ജനശക്തി ജനതാദൾ എന്ന പേരിൽ തെജ് പ്രതാപ് യാദവ് പാർട്ടി രൂപീകരിച്ചിരുന്നു.

Tags

Share this story

From Around the Web