കേരളത്തിൽ ബിഹാർ മോഡൽ യാത്ര നടത്താൻ രാഹുൽ ഗാന്ധി

കേരളത്തിൽ ബിഹാർ മോഡൽ യാത്ര നടത്താൻ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 2026 ജനുവരിയിലോ ഫെബ്രുവരിയിലോ യാത്ര നടത്താൻ ആണ് ആലോചന. എഐസിസിയും കെപിസിസിയും മുന്നൊരുക്കങ്ങൾ തുടങ്ങി.
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തിരുവനന്തപുരത്തും കൊച്ചിയിലും വീട് വാടകയ്ക്കെടുത്തു. വരുംദിവസങ്ങളിൽ സംസ്ഥാനത്ത് ക്യാംപ് ചെയ്ത് പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇവിടെ മാത്രമേ മുന്നണി ഭരണത്തിലെത്തിയാൽ പാർട്ടിക്ക് മുഖ്യമന്ത്രിയെ ലഭിക്കുകയുള്ളൂ.
കേരളത്തിൽ ഭരണം വീണ്ടും നഷ്ടപ്പെടുത്തുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ‘ഡൂ ഓർ ഡൈ’ എന്നാണ് ഹൈക്കമാൻഡ് പ്രതിനിധിയായ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നേതാക്കൾക്ക് നൽകിയിരിക്കുന്ന സന്ദേശം.