രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട്, വിവാദങ്ങള്‍ക്ക് ശേഷം ഇതാദ്യം

 
rahul

പാലക്കാട്: ലൈംഗികാരോപണത്തെത്തുടര്‍ന്ന് പൊതുവേദിയില്‍ നിന്നും ആഴ്ചകളായി വിട്ടുനിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്വന്തം മണ്ഡലമായ പാലക്കാട്ടെത്തി. വിവാദമുണ്ടായശേഷം ആദ്യമായിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക് വരുന്നത്. ഓഗസ്റ്റ് 17 നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടു നിന്നും പോയത്.

അടൂരിലെ വീട്ടില്‍ നിന്നും ഇന്നു പുലര്‍ച്ചെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക് യാത്ര തിരിച്ചത്. രാവിലെ 10 മണിയോടടുത്ത് പാലക്കാട്ടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മരണവീട്ടില്‍ രാഹുല്‍ സന്ദര്‍ശിച്ചു. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ രാഹുല്‍ കൂട്ടാക്കിയില്ല. ഡിസിസി ഓഫീസില്‍ വെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളെ കണ്ടെക്കുമെന്ന് സൂചനയുണ്ട്.

രാഹുല്‍ എംഎൽഎ ഓഫീസിൽ വന്നാൽ തടയുമെന്ന് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാഹുല്‍ വന്നാല്‍ സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് ജാഗ്രത പുലര്‍ത്തുകയാണ്. എംഎല്‍എ ഓഫീസിന്റെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വന്നാല്‍ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.

Tags

Share this story

From Around the Web