പാലക്കാട് സജീവമാകാന്‍ രാഹുലിന്റെ നീക്കം;ആവശ്യങ്ങളുന്നയിച്ച് റവന്യൂമന്ത്രിക്ക് കത്ത് നല്‍കി

 
rahul

പാലക്കാട്: ലൈംഗികാരോപണങ്ങള്‍ നേരിടവേ നിയമസഭ സമ്മേളനത്തിനെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് നിയോജക മണ്ഡലത്തില്‍ സജീവമാകാന്‍ തയ്യാറെടുക്കുന്നതായി സൂചന.

ജില്ലാ റവന്യൂ അസംബ്ലിയില്‍ പാലക്കാട് നിയോജക മണ്ഡലത്തിലെ അടിയന്തരപ്രാധാന്യമുള്ള പട്ടയം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് കത്ത് നല്‍കി. മണ്ഡലത്തില്‍ വീണ്ടും സജീവമാകാനുള്ള നീക്കങ്ങളുടെ ആദ്യപടിയായാണ് ഇക്കാര്യത്തെ വിലയിരുത്തപ്പെടുന്നത്.

വിഭജനത്തില്‍ 23ാം വാര്‍ഡായ പിരായിരി പഞ്ചായത്തില്‍ ഏക വില്ലേജ് ഓഫീസാണുള്ളത്. ഈ ഓഫീസില്‍ അധികതസ്തികകള്‍ അനുവദിക്കണമെന്ന് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമാകാത്തതും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

Tags

Share this story

From Around the Web